
പ്ലാപ്പള്ളി റസിഡൻസ് അസോസിയേഷനും ജീവ സൈറ്റ് ഫൗണ്ടേഷനും തൃപ്പൂണിത്തുറ ആർ സി എം ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് തോട്ടറ സംസ്കൃത യുപി സ്കൂൾ ഹാളിൽ വച്ച് നടന്നു. നൂറിൽ അധികം രോഗികൾ ക്യാമ്പിൽ പങ്കെടുത്തുആർസിഎം ഐ ഹോസ്പിറ്റലിലെ ഡോക്ടർ അപർണ ആനന്ദ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പ്ലാപ്പള്ളി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജോർജ് പി ജെ, ഉണ്ണികൃഷ്ണൻ ചുള്ളിപ്പറമ്പിൽ, ശ്രീകുമാർ പിജി, ഗോപി മഠത്തേത്ത്, കുമാരി ഗംഗ സജി, ഹരികുമാർ ഹരിതം, രാജൻ കരുമാലപ്പെട്ടി, അനിൽകുമാർ ഗീതാഞ്ജലി, വേണു പുത്തൻ മഠത്തിൽ പറമ്പിൽ, സാബു കെ പി അതുല്യം സുജിത ജിജികുമാർ ബിനോജ് കാലായിൽ എന്നിവർ നേതൃത്വം നൽകി