പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷൻ വനിതാ വേദി പൊതുയോഗവും ബാലവേദി വീട്ടുമുറ്റ സദസും സംഘടിപ്പിച്ചു. ശ്രീമതി ഷീജ സതീശൻ അധ്യക്ഷയായ ചടങ്ങ് ശ്രീ യുഎസ് പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷെജീന സജി ഇന്ത്യൻ ഭരണഘടന മുൻനിർത്തിയുള്ള ചർച്ചാ ക്ലാസിന് നേതൃത്വം നൽകി. ബിനോജ് കാലായിൽ, ജയാസീ നായർ, വേണു പുത്തൻ മടത്തി പറമ്പിൽ, സന്ദീപ് കൊച്ചുപറമ്പിൽ, സാബു കെ പി എന്നിവർ സംസാരിച്ചു. വനിതാവേദി ഭാരവാഹികളായി ഷൈന ഉണ്ണികൃഷ്ണൻ ( ചെയർപേഴ്സൺ ) ഷജീന സജി( കൺവീനർ ) എന്നിവരെയും ബാലവേദി ഭാരവാഹികളായി കാർത്തിക് ( പ്രസിഡന്റ് ) സൂര്യ( വൈസ് പ്രസിഡന്റ് ) ഗംഗ സജി ( സെക്രട്ടറി) വൈഷ്ണവ് കെ ബി ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 9 ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു.