പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വനിതാ വേദി വൈസ് ചെയർപേഴ്സൺ ശ്രീമതി ജിതാ സുജിത്ത് അധ്യക്ഷയായ യോഗം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജയശ്രീ പത്മാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി ശ്രീലക്ഷ്മി സന്ദീപ് സ്വാഗതം ആശംസിച്ചു. ശ്രീമതി ഷജീന സജി റിപ്പോർട്ട് അവതരിപ്പിച്ചു. 65 വയസ്സ് കഴിഞ്ഞു ജോലി ചെയ്തുകൊണ്ടിരിക്കുന്ന അസോസിയേഷനിലെ വനിതകളെ യോഗത്തിൽ ആദരിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രീമതി ഷൈന ഉണ്ണികൃഷ്ണൻ നയിച്ചു. ശ്രീമതി ഷീജ യു എസ്. ശ്രീമതി രമണി രാജൻ, ശ്രീമതി അജിത അജിത് കുമാർ എന്നിവർ സംസാരിച്ചു.