ഫാക്ടംഫോസ് ലഭിക്കുന്നില്ല .പുഞ്ചകർഷകർ പ്രതിസന്ധിയിൽ

 

തോട്ടറ പുഞ്ചയിൽ ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയിരിക്കുന്ന കർഷകർക്ക് ഫാക്ടംഫോസ് ലഭിക്കാതെ വന്നത് ഇരുട്ടടിയായി. ഫാക്ടംഫോസിന് അടിക്കടി വില വർദ്ധിക്കുന്നുവെങ്കിലും പ്രധാനമായും ഫാക്ടംഫോസ് വളമാണ് പുഞ്ചകർഷകർ ഉപയോഗിക്കുന്നത്.ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സഹകരണ സംഘങ്ങളുടെ വളം ഡിപ്പോയിൽ നിന്നാണ് വളം വാങ്ങിയിരുന്നത്. ഇവിടങ്ങളിലെല്ലാം ഫാക്ടംഫോസ് ലഭിക്കുന്നില്ല.എഫ്.എ.സി.ടി.വളം സപ്ലേ ചെയ്യുന്നില്ല എന്നാണ് സംഘങ്ങൾ പറയുന്നത്. തോട്ടറ പുഞ്ചയിൽ പല പാടശേഖരങ്ങളിലും ഞാറ് നടീൽ പൂർത്തിയായിരിക്കയാണ്.വളപ്രയോഗത്തിൻ്റെ സമയമാണ് ‘ ഫാക്ടംഫോസ് ലഭിക്കാതെ വന്നതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കയാണ്.കൃഷിഭവനിൽ നിന്നും കേരകർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന വളം ലഭിക്കുന്നതിനു വേണ്ടി പെർമിറ്റ് കൊടുത്തിട്ടുണ്ടെങ്കിലും അതിലും ഫാക്ടംഫോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്കും വളം ലഭിച്ചിട്ടില്ല.