ഫുഡ് ഫെസ്റ്റ് നടത്തി നല്ലപാഠം ക്ലബ്ബ്


കാഞ്ഞിരമറ്റം :സെൻ്റ് ഇഗ്നേഷ്യസ് വി & എച്ച് എസ്സ് എസ്സ് കാഞ്ഞിരമറ്റം സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി നല്ലപാഠം ക്ലബ്ബ് പ്രവർത്തകർ. ‘എൻ്റെ വിഭവം ‘ എന്ന പേരിൽ നടത്തിയ ഫുഡ് ഫെസ്റ്റ് രുചിയുടെ വൈവിധ്യം കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായിരുന്നു. വർദ്ധിച്ചു വരുന്ന ഹോട്ടൽ ഭക്ഷണ സംസ്കാരത്തിൽ നിന്നും പുതു തലമുറയെ വീടിൻ്റെ അടുക്കള രുചികളിലേക്ക് മടങ്ങി പോകുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി. കുട്ടികളെ സ്വയം പാചക കലയെ സ്നേഹിക്കുവാനും രുചികരവും പോഷക പ്രദവുമായ ആഹാരം പാചകം ചെയ്യുന്നത് അഭ്യസിപ്പിക്കുവാനും ഈ പാഠ്യേതര പരിപാടി സഹായിച്ചു. ചുരുങ്ങിയ സമയം കൊണ്ടും പാകം ചെയ്യാവുന്നതും ചേരുവകൾ അധികം ഇല്ലാത്തതും എന്നാൽ അമിതമായി പാകം ചെയ്യൽ ആവശ്യമില്ലാത്തതുമായ പ്രകൃതി വിഭവങ്ങളാണ് ‘ എൻ്റെ വിഭവം ‘ ഫുഡ് ഫെസ്റ്റിൽ ഏറെ പങ്കും. കീച്ചേരി ഹെൽത്ത് സെൻ്റർ ലേഡി ഹെൽത്ത് സൂപ്പർവൈസർ ഷീബ എം. എസ് , ജെ പി ഏച്ച് എൻ മഞ്ജു കെ കരുണാകരൻ , അതുല്യ എന്നിവർ ഫുഡ് ഫെസ്റ്റ് വിധി നിർണയം നടത്തി. പി ടി എ പ്രസിഡൻ്റ് റഫീക് കെ.എ പരിപാടി ഉൽഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് പ്രീമ എം. പോൾ, നല്ലപാഠം കോർഡിനേറ്റർ ജീവ ജോൺ കെ,PTA മെംബർ റംലത് നീയാസ് അധ്യാപകരായ ബുജി ജേക്കബ്ബ്, ബീന വർഗീസ്, ടിന ജോർജ്,നദീര മുള്ളൂങ്കൽ രാഖി ഒ ആർ, പൂജ പത്മം, വീണ സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.