ബന്തിപ്പൂ കൃഷി വിളവെടുപ്പ് ഉൽഘാടനം
ആമ്പല്ലൂർ കൃഷിഭവൻ്റെ സഹായത്തോടെ കാഞ്ഞിരമറ്റം കെ.എം.ജെ. സ്കൂളിന് സമീപം അഞ്ചംഗ കൃഷി ഗ്രൂപ്പ് പരീക്ഷണാർത്ഥം ചെയ്ത ബന്തിപ്പൂകൃഷി വിളവെടുപ്പ് ഉൽഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജലജ മണിയപ്പൻ, എം.എം.ബഷീർ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ് എന്നിവർ സംബന്ധിച്ചു. കൃഷിഭവൻ നൽകിയ തൈകൾ നട്ടു പരിപാലിച്ചു. എല്ലാം പൂ വിട്ടു. നമ്മുടെ നാട്ടിൽ നാടാടെയാണ് ബന്തി കൃഷി പരീക്ഷിച്ചിരിക്കുന്നത്. അതും പൂർണ്ണ വിജയം’ പൂക്കൾ വിറ്റഴിക്കാനുള്ള വഴികൾ കർഷകർ അന്വേഷിക്കയാണ്.അധികം മുതൽ മുടക്കില്ലാതെ തന്നെ ചെയ്യുന്ന കൃഷി ക ളിൽ ഒന്നാണ് പുഷ്പകൃഷി.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ പെടുത്തി പ്രൊജക്ടും വെച്ചിരുന്നു.