ബി വിൻസ് സ്പോർട്സ് അക്കാദമി ചേർന്ന്    നിർമല കോളേജിൽ ക്രിക്കറ്റ് അക്കാദമി

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0;
brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 8;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 39;

 

മുളന്തുരുത്തി

 

നിർമല കോളേജിൽ ബി-വിൻ സ്പോർട്‌സുമായി ചേർന്ന് ക്രിക്കറ്റ്‌ അക്കാദമി ആരംഭിക്കും. ശനിയാഴ്ച 10-ന് കോളേജിലെ ബി-വിൻ സ്പോർട്‌സ് അരീന, എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ.സി.എ. സീനിയർ അക്കാദമി മുൻ കോച്ച് പ്രതീഷ് ഹരിദാസിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കോച്ചിങ് അക്കാദമി, നിർമല കോളേജ് പ്രിൻസിപ്പൽ സി.എ. ഗീത, ഡീൻ പ്രൊഫ. എൻ.ഒ. ഡെയ്‌സി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കോളേജിനെ അകത്തും പുറത്തുമായുള്ള  അഞ്ചുവയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും  ഇവിടെ കോച്ചിംഗ് ലഭ്യമാക്കും. വരുന്ന ആഴ്ചകളിൽ 250 ഓളം ക്രിക്കറ്റ് പ്ലേയേഴ്സ്  വിവിധ ടീമുകളിൽ അണിനിരന്നു കൊണ്ട്  ടൂർണ്ണമെന്റ് സംഘടിപ്പിക്കും.