*ബൈപ്പാസ് റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം*

കീച്ചേരിപടി – ഇ ഇ സി മാർക്കറ്റ് ബൈപ്പാസ് റോഡ് തകർന്നതിനെ തുടർന്ന് നാട്ടുകാർ വാഴനട്ട് പ്രതിഷേധിചത്

                                                                                                                                                                             മൂവാറ്റുപുഴ: നഗരത്തിലെ പ്രധാനപ്പെട്ട ബൈപാസുകളിൽ ഒന്നായ കീച്ചേരിപടി – ഇ ഇ സി മാർക്കറ്റ് ബൈപ്പാസ് റോഡ് തകർന്നതിനെ തുടർന്ന് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു.

ഒരു കിലോമീറ്റർ ദൂരത്തിൽ ഉള്ള റോഡിൽ പലസ്ഥലങ്ങളിലും കുഴിയും മറ്റും രൂപപ്പെട്ടിരിക്കുകയാണ്. നഗര റോഡ് വികസനത്തിന്റെ ഭാഗമായി ഭൂരിഭാഗം വാഹനങ്ങളും ബൈപാസ് വഴിയാണ് ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ റോഡ് തകർന്നതിനെ തുടർന്ന് വലിയഗതാഗതക്കുരുക്കും, യാത്രാക്ലേശവുമാണ് ഉണ്ടാകുന്നത്. നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ടാറ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലം എത്തിയതോടെ റോഡിൻറെ ടാറ് ഇളകി പോയാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വലിയ കുഴിയിൽ ചാടി അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ അപായസൂചന എന്ന നിലയിലും, പ്രതിഷേധം എന്ന നിലയിലും വാഴനട്ട് പ്രതിഷേധിച്ചിരിക്കുന്നത്.