വൈക്കം :മതസൗഹാർദ്ദവും ജനാധിപത്യവും ഉൾപ്പെടുന്ന ഭാരതത്തിൻ്റെ ഉൽകൃഷ്ടമൂല്ല്യങ്ങൾ തകർക്കുന്ന മോദി ഭരണത്തിൽ ഭാരതത്തിൻ്റെ ആത്മാവ് കേഴുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം വൈക്കം മറവൻതുരുത്തിൽ നടന്ന കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മുന്നണിയെ ഭാരത്തിൻ്റെ ഭരണം ഏൽപ്പിക്കേണ്ടത് രാജ്യ നന്മയ്ക്ക് അനിവാര്യമാണെന്നും തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. സംഗമത്തിൽ കെ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.കൺവീനർമാരായ മോഹൻ സി., പോൾസൺ ജോസഫ്, ബി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു
Leave a comment