കോതമംഗലം : ഭീകരതയ്ക്കെതിരെ ഒന്നിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിജ്വാല സംഘടിപ്പിച്ചു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടന്ന
അഗ്നിജ്വാല സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം
ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ പി മോഹനൻ അധ്യക്ഷനായി.
ആൻ്റണി ജോൺ എംഎൽഎ,ഏരിയ സെക്രട്ടറി
കെ എ ജോയി, പി എം അഷറഫ് , പി പി മൈതീൻഷാ,
കെ എം പരീത് , സഹിർ കോട്ടപ്പറമ്പിൽ, കെ പി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് അഗ്നി ജ്വാല സംഘടിപ്പിച്ചത്.