……………………………………
ആമ്പല്ലൂർ മേഖലയിലെ അരയങ്കാവ് ടൗൺ ,ഇരട്ടമാവ്, ജ്യോതിസ് ,അരയൻകാവ് സഹൃദയ എന്നീ റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ ജ്വാല തെളിച്ചു. അരയങ്കാവ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിക്കൽ എഡ്രാക് ആമ്പല്ലൂർ മേഖല പ്രസിഡന്റ് കെ എ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ടി ആർ ഗോവിന്ദൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു ബിജോയ് കുമാർ സ്വാഗതം ആശംസിച്ചു.കെ അബ്ദുൽ കരീം ,കെ എ സിബി , പി ഡി മുരളീധരൻ ,ടി സി ലക്ഷ്മി എന്നിവർ സംസാരിച്ചു. പി ബി അശോക് കുമാർ നന്ദി പറഞ്ഞു.