മുളന്തുരുത്തി:നല്ല പെടയ്ക്കണ മീൻ കിട്ടിയില്ല.മദ്യപാനി മത്സ്യ വിൽപ്പനക്കാരിയുടെ പാത്രംദൂരേക്ക് വലിച്ചെറിഞ്ഞു. അസഭ്യവർഷവും നടത്തി. മുളന്തുരുത്തി സ്വദേശി ആവിപറമ്പിൽ എ.വി സാബു (67) ആണ് മീൻ കിട്ടാത്തതിൻ്റെ പേരിൽ സിനിമ സ്റ്റെയിലിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആളുകൾ നോക്കി നിൽക്കെയാണ് സംഭവം മുളന്തുരുത്തി ചോറ്റാനിക്കര റോഡിൽ മത്സ്യ വിൽപ്പന നടത്തുന്ന സ്ത്രീയെ ആണ് മദ്യപാനി അപമാനിച്ചത്.
വിവരം അറിഞ്ഞെത്തിയ മുളന്തുരുത്തി എസ്.ഐ സുരേഷ് മദ്യപാനിയെ പിടികൂടി. മീൻ നഷ്ടപ്പെട്ട സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനോട് കരച്ചിലോടെസംഭവം വിവരിച്ചു. എസ്.ഐ സുരേഷ് അവരെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. പ്രതിക്കെതിരെ പോലീസ് കേസെടുത്തു.