മന്ത്രി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി*

 

മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കല്‍ ജോർജ് – റെജി ദമ്പതികളുടെ മകള്‍ എലീന ജോർജും വിവാഹിതരായി.

 

സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെ പങ്കെടുത്തു. വിവാഹ വിവരം മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

 

ആർ. പാർവതി ദേവിയുടെയും എന്റെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോർജിൻ്റെയും റെജിയുടെയും മകള്‍ എലീന ജോർജും സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹിതരായി.. എന്നാണ് വിവാഹച്ചിത്രം പങ്കുവെച്ച്‌ മന്ത്രി കുറിച്ചത്