മറന്നുവച്ച ബാഗ് തിരികെ നൽകി


 

ഒരുലക്ഷം രൂപയും വി ദേശത്ത് പോകാനുള്ള രേഖകളുമടങ്ങുന്ന ബാഗ് ഓട്ടോറിക്ഷയിൽ മറ ന്നുവച്ചയാളെ കണ്ടെ ത്തി ഡ്രൈവർ തിരികെ . നൽകി. എറണാകുളം നഗരത്തിൽ ഓട്ടോ ഓടിക്കുന്ന അരയൻകാ വ് എബ്രാൻ മഠത്തിൽ എം മനോജ് കുമാറാ ണ് ബാഗ് തിരികെ നൽ കിയത്. ചൊവ്വ വൈകി ട്ട് ഓട്ടോയിൽ കയറിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീലാണ് ബാഗ് മറന്നുവച്ചത്.

 

വിദേശജോലിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ നഗര ത്തിലെത്തിയതാണ് മുഹമ്മദ്. പണവും പാസ്പോർട്ട്, ആധാർ, പാൻ കാർഡ് ഉൾപ്പെടെ രേഖക ളും ബാഗിൽ ഉണ്ടായിരുന്നു. ബാഗ്കി ട്ടിയ ഉടൻ മനോജ് എറണാ കുളം സെൻട്രൽ പൊലീസ് സ്റ്റേഷ നിൽ എത്തി. പൊലീസ് സാന്നിധ്യ ത്തിൽ മുഹമ്മദിന് ബാഗ് കൈമാ റി. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സിഐടിയു) അരയൻകാവ് യൂ ണിറ്റ് അംഗമാണ് മനോജ്.