മലയാറ്റൂർ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ വാഹനം പോലീസ് കണ്ടെത്തി. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ സൂചനകൾ ലഭിച്ചിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ചില്ലുകൾ പൊട്ടി പോയിരുന്നു. സ്ഥലത്തുനിന്നും ലഭിച്ച ഹെഡ് ലൈറ്റിന്റെ ചില്ല് കഷണങ്ങൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽവാഹനം കോതമംഗലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വാഹനം ഓടിച്ചയാൾ ഒളിവിലാണ്. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
. പരിക്കുപറ്റിയ പോലീസ് ഉദ്യോഗസ്ഥനായ നിഥിൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപിള്ളി, സബ് ഇൻസ്പെക്ടർ ഉണ്ണി, സീനിയർ സി പി ഒ മാരായ മനോജ്, ഷിജോ പോൾ എന്നിവർ ഉണ്ടായിരുന്നു. .