*
ഇരട്ടമാവ് റസിഡൻസ് അസോസിയേഷൻ അരയൻകാവ് സ്രാങ്കുഴി റോഡും പരിസരപ്രദേശങ്ങളും കാടും മാലിന്യങ്ങളും നീക്കി ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ EDRAAC ആമ്പല്ലൂർ മേഖലാ സെക്രട്ടറി ടി ആര്‍ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡൻറ് പി കെ മനോഹരൻ , സെക്രട്ടറി പി ബി അശോക് കുമാർ, കമ്മിറ്റി അംഗങ്ങളായ ജോസ് കണ്ടക്കാട്ട്, സജിത് കുമാർ സിംഫണി, സത്യൻ പി കെ, അഖിൽ പുരുഷോത്തമൻ, ശ്രീരാജ് കെ ആർ, പ്രശാന്ത് കെ ബി എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണത്തിന് നൽകി എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി.