
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം മുളന്തുരുത്തി പെരുമ്പള്ളി മാഹേർ കേരളയിൽ മഹാത്മാഗാന്ധി വിജ്ഞാന സദസും ചർക്ക പ്രദർശനവും സംഘടിപ്പിച്ചു._ നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദിന്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളണമെന്നും, പഠനത്തോടൊപ്പം ഗാന്ധി മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്നും, അനീതിക്കെതിരെ സ്നേഹവും സാഹോദര്യവും വളർത്തിയെടുക്കുവാനും ഗാന്ധിയൻ ദർശനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മാഹേർ പ്രോജക്ട് മാനേജർ ഇ ആർ വിജയൻ സ്വാഗതം ആശംസിച്ച സദസ്സിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം ജോർജ് മാണി മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ കെ സി തോമസ് വിജ്ഞാന സദസ്സ് നയിച്ചു. മാഹേർ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് മത്സരം കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പുഷ്കല ഷണ്മുഖന്റെ നേതൃത്വത്തിൽ നടന്നു.
ജില്ലാ കമ്മിറ്റി അംഗം ബിജു ജോസഫ്, ബ്ലോക്ക് രക്ഷാധികാരി റെജി വീരമന, കസ്തൂർബാ ഗാന്ധി ദർശൻ വേദി പിറവം ബ്ലോക്ക് ചെയർപേഴ്സൺ നിജി ബിജു, കമ്മറ്റി അംഗങ്ങളായ കെ എൻ രാധാകൃഷ്ണൻ, സജി കക്കാട്, നിഖിൽ മാത്യു, ബേബി പൗലോസ്, സിജി, കരുണാകരൻ നങ്ങേത്ത്, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും KPGD സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.