മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.

ആമ്പല്ലൂർ മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി.സെക്രട്ടറി ടോണി ചമ്മിണി ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് എം.എം.രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ്, ബൂത്ത് പ്രസിഡണ്ടുമാരായ മുകേഷ്, ബാബു പാറയിൽ, ടി.എൽ.മോഹനൻ, അരുൺ മോഹൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ മുതിർന്ന പ്രവർത്തകരെയും മികച്ച പ്രതിഭകളെയും ആദരിച്ചു.