മൂവാറ്റുപുഴ: നഗരത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടായ വീഴ്ചകൾ മറച്ചുവെക്കുവാൻ വിദ്യാർത്ഥികളെ ഉപയോഗിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നാടകം കളിക്കുകയാണെന്ന് സിപിഐഎം. സ്വകാര്യ ടെലികോം കമ്പനികൾ ചെയ്യേണ്ട ജോലികൾ ചെയ്തു തീർക്കാൻ സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും സിപിഐഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പി ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചാരണം സംഘടിപ്പിക്കുന്നത് അല്ലാതെ നിയോജകമണ്ഡലത്തിലെ ഒരു വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഇടപെടുന്നില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ സോമൻ, റിയാസ് ഖാൻ എന്നിവർ കുറ്റപ്പെടുത്തി.
..