തിരുവനന്തപുരം : മാത്യഭൂമി സ്ട്രിങ്ങർ പി.എ.ഫൈസൽ ഉൾപ്പടെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള ചില തല്‌പര വ്യക്തികളുടെ ഗൂഢ ശ്രമത്തിനെതിരെ കേരള പത്ര പ്രവർത്തക അസ്സറേസിയേഷൻ സംസ്‌ഥാന സമിതി അടിയന്തിര യോഗം പ്രതിഷേധിച്ചു.
സെൻസേഷണൽ വാർത്തകൾ തങ്ങൾക്ക് ലഭിക്കാത്തത്തിന്റെ ജാള്യതയിലാണ് ഇല്ലാത്ത പരാതികളുമായി ഇത്തരത്തിലുള്ളവർ എത്തുന്നതെന്ന കാര്യം അധികൃതർ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഇല്ലാത്ത പരാതി നൽകുന്നത് വഴി സ്വന്തം ചാനലിനെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണ് പരാതിക്കാരൻ സ്വീകരിക്കുന്നതെന്ന തിരിച്ചറിവ് നല്ലതാണെന്ന് സംസ്‌ഥാന സമിതി ഓർമിപ്പിച്ചു.
ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടേണ്ടി വന്നാൽ ശക്തമായ പ്രതിഷേധ സമരത്തിന് സംഘടന നേതൃത്വം നൽകുമെന്ന് സംസ്‌ഥാന പ്രസിഡൻ്റ് മധു കടുത്തുരുത്തി ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ എന്നിവർ അറിയിച്ചു