പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ(Reg. No: EKM/TC/178/2020) കുലയറ്റിക്കര – 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന
” മാലിന്യമുക്തം എന്റെ നാട് ” എന്ന ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കപ്പാറ കവല. തൃപ്പക്കുടം ക്ഷേത്ര ത്തിന് എതിർ വശത്തുള്ള സർവ്വീസ് റോഡ് എന്നിവ ശുചീകരിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെയും , ചാലക്കപ്പാറ കവലയും പരിസരവും പ്ലാസ്റ്റിക് മുക്തമായി സംരക്ഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ ബഹുജന പങ്കാളിത്ത്വത്തോടെ ഈ മാസം സംഘടിപ്പിക്കുമെന്ന് പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.