മാലിന്യ മുക്തം സംസ്ക്കാരത്തിൻ്റെ ഭാഗം ബെന്നി ബഹനാൻ എം.പി. ഇഛാശക്തിയും ആത്മാർത്ഥതയുമുണ്ടെങ്കിലേ ഒരു പ്രദേശത്തെയും മനസിനേയും മാലിന്യ മുക്തമാക്കാൻ കഴിയു, നന്മയുള്ള വർക്കേ തൻ്റെ നാടും പരിസരവും ശുദ്ധിയുള്ളതായി സംരക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മാലിന്യ മുക്ത പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡു നേടിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനും ഹരിത കർമ്മ സേനാ അംഗങ്ങൾക്കും യു.ഡി.എഫ് ഒരുക്കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസീസ് ജോർജ് എം.പി.ഹരിത സേനാ അംഗങ്ങളേയും അനൂപ് ജേക്കബ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും ആദരിച്ചു. തോട്ടറ കുരിശുപള്ളിക്കവലയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം ചേർന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയംഗം അബ്ദുൾ കരീം, കേരള കോൺഗ്രസ് സംസ്ഥാന സമിതിയംഗം കെ.എസ്. ചന്ദ്രമോഹനൻ, എം എം .ബഷീർ എന്നിവർ പ്രസംഗിച്ചു. ,