മികവിന് അംഗീകാരവുമായി പൂർവ അധ്യാപകരും വിദ്യാർഥികളും


കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവഅധ്യാപകർ,വിദ്യാർഥികൾ, അഭ്യുദയ കാംഷികളായ മഹത് വ്യക്തികൾ ചേർന്ന് ,പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശമായി.സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ക്ലാസ്സിലെ പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെയാണ് ആദരിച്ചത്. വിദ്യാർഥികളോടുള്ള കരുതലിന്റെയും, അർപണബോധത്തിന്റെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും പ്രേതീകമായിട്ടായിരുന്നു ഈ അവാർഡ് വിതരണം. മറ്റു കുട്ടികൾക്കും ഇതു പ്രേചോദനമാകും എന്ന് കരുതുന്നതായി അവർ പറഞ്ഞു.PTA പ്രസിഡന്റ്‌ റഫീഖ് K A ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീമ പോൾ അധ്യക്ഷത വഹിച്ചു.അധ്യാപികമാരായ റബീന എലിയാസ് സ്വാഗതവും സജിത നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA വൈസ് പ്രസിഡന്റ്‌ സുധ സുഗുണൻ, മിനി ജോയി, അനുജ, റംലത്ത് നിയാസ് എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.