മില്ലുങ്കൽ ടൂറിസം വികസന പദ്ധതി യാഥാർത്ഥ്യം ആക്കുക.സിപിഐ

മില്ലുങ്കൽ ടൂറിസം വികസന പദ്ധതി എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി യാഥാർത്ഥ്യമാക്കി ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിക്കുകയുണ്ടായി. തുടർന്ന് വന്ന യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തിൽ വികസനരഹിത നിലപാടാണ് സ്വീകരിച്ചത്.

ആമ്പല്ലൂർ പഞ്ചായത്തിലാകെയും സമീപ പഞ്ചായത്തുകളിലും വികസനം ഉണ്ടാകുന്ന ഒന്നാണ് മില്ലുങ്കൽ ടൂറിസം വികസന പദ്ധതി. ഞണ്ടുകാട് തുരുത്തുമായി ബന്ധിപ്പിച്ച് മില്ലുങ്കൽ തോട്ടിലെ പോളപ്പായൽ നീക്കം ചെയ്തു നടത്താവുന്ന വികസന പ്രവർത്തനമായിരുന്നിട്ട് പോലും ഒന്നും ചെയ്യാതിരുന്ന യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയെ സമ്മേളനം നിശിതമായി വിമർശിച്ചു.

ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാതെ വികസന പ്രവർത്തനങ്ങൾക്ക് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി മുൻതൂക്കം കൊടുക്കണമെന്ന് സിപിഐ കാഞ്ഞിരമറ്റം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി സിപിഐ കാഞ്ഞിരമറ്റം ബ്രാഞ്ച് സമ്മേളനം സഖാവ് ഇ പി രാഘവൻ സഖാവ് ടി പി ഹസ്സൻ നഗറിൽ പതാക ഉയർത്തി ആരംഭിച്ചു.

സഖാവ് കുമാരി സോമൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി സഖാവ് കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു.

സഖാവ് ബീനാ വിനോദ് രക്തസാക്ഷി പ്രമേയവും സഖാവ് ഹാഫിസ് ഹസ്സൻ അനുശോചന പ്രമേയവും അവതരിപ്പിച്ച സമ്മേളനത്തിൽ സഖാവ് സുമയ്യാ ഹസ്സൻ സ്വാഗതം പറഞ്ഞു.സിപിഐ കാഞ്ഞിരമറ്റം ബ്രാഞ്ച് സെക്രട്ടറി സഖാവ് എ എസ് നിസ്സാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് അമൽ മാത്യു അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് എ എസ് നിസാമിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി സഖാവ് കുമാരി സോമനെയും സമ്മേളനം തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ സഖാവ് കെ കെ സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി.