മിഹിർ അഹമ്മദിന്റെ മരണം:- ഗ്ലോബൽ പബ്ലിക്ക് സ്കൂളിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി.

 

തൃപ്പൂണിത്തറ : തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ റാഗിങ്ങിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പ്രതിഷേധ മാർച്ച്‌ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിറാജ് കോയ ഉദ്ഘാടനം ചെയ്തു .

 

എസ്ഡിപിഐ കുന്നത്ത് നാട് മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ പി പി

അധ്യക്ഷത വഹിച്ചു .

ജില്ലാകമ്മിറ്റി അംഗങ്ങളായ സനൂപ് പട്ടിമറ്റം,ഷിഹാബ് പടന്നാട്ട് ,കബീർ കോട്ടയിൽ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി സിറാജ് , പിറവം മണ്ഡലം വൈസ് പ്രസിഡണ്ട് ഷമീർ ആമ്പല്ലൂർ തുടങ്ങിയവർ സംസാരിച്ചു .

പ്രതിഷേധ മാർച്ചിന് പിറവം മണ്ഡലം സെക്രട്ടറി റഫീഖ് , കുന്നത്ത്നാട് മണ്ഡലം ഭാരവാഹികളായ ജാഫർ എൻ എ അഫ്സൽ പെരിങ്ങാല

ഷമീർ മലയിടം തുരുത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു .