മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്  കോണ്‍ഗ്രസ് പ്രതിഷേധ തീപ്പന്തം നടത്തി

 


*മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്  മണ്ഡലംതലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ തീപ്പന്തം നടത്തുന്നതിൻ്റെ ഭാഗമായി ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ചാലക്കപ്പാറ മുതൽ കാഞ്ഞിരമറ്റം വരെ പ്രതിഷേധ തീപ്പന്തം നടത്തി.

 

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ തീപ്പന്തം ( പന്തം കൊളുത്തി പ്രകടനം) നടത്തിയത് .മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ നേതൃത്വം നൽകിയ പ്രകടനം ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു. സമാപന സമ്മേളനം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു.