മുളന്തുരുത്തി( ഗാന്ധിനഗർ) നിലയത്തിൽ വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി മാധവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വകുപ്പിന്റെ സ്പോർട്സ് മീറ്റിൽ ജേതാക്കളായ FRO ശ്രീ പ്രവീൺ പ്രഭാകരൻ, ഡിഫൻസ് അംഗം ശ്രീ എം ഒ റോയ് എന്നിവരെയും, മികച്ച കലാപ്രതിഭയായി ഗാന്ധിനഗർ നിലയത്തിലെ ഹോം ഗാർഡ് ശ്രീ എം എ രാധാകൃഷ്ണനെയും പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നും രക്ഷകർത്താക്കൾക്കൊപ്പം നിലയത്തിൽ എത്തിച്ചേർന്ന കുരുന്നുകൾക്ക് ചാച്ച നെഹ്റുവിന്റെ പ്ലകാർഡ് വിതരണം ചെയ്തപ്പോൾ, കുരുന്നുകൾ ഉയർത്തിപിടിച്ചു വായിച്ചത് സദസ്സിന് ആഘോഷമായി.