മുളന്തുരുത്തി പള്ളിയിൽ സംഘർഷം:പോലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു
മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാ ക്കോബായ-ഓർത്തഡോക്സ‌് വിഭാഗങ്ങൾ തമ്മിലുണ്ടായ തർ ക്കം സംഘർഷത്തിൽ കലാശി ച്ചു. സംഭവത്തിൽ മുളന്തുരു ത്തി എസ്.എച്ച്.ഒ. മനേഷ് പൗ ലോസിനും മറ്റൊരു പോലീസു ദ്യോഗസ്ഥനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ഇരുവിഭാഗത്തിന്റെയും പെരുന്നാൾ പ്രദക്ഷിണദിനമായിരു ന്നു വെള്ളിയാഴ്ച. ഓർത്തഡോ ക്സ് പക്ഷം ആരാധന നടത്തു ന്ന മാർത്തോമ്മൻ പള്ളിയു ടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേ ക്ക് പ്രദക്ഷിണമായി പോയപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്. പ്രദ ക്ഷിണം കടന്നുപോകുന്ന സമ യത്ത് മാർത്തോമൻ പള്ളിയിൽ ഓർത്തഡോക്സ‌് പക്ഷം ഉച്ച ത്തിൽ വാദ്യോപകരണങ്ങളുപ യോഗിച്ചു. പ്രദക്ഷിണം നടക്കു മ്പോൾ മറുവിഭാഗം വാദ്യോപ കരണങ്ങളുപയോഗിക്കുകയോഒച്ചയിടുകയോ ചെയ്യാൻ പാടി ല്ലെന്നായിരുന്നു ധാരണ. ഓർത്തഡോക്‌സ് പക്ഷം ഇത് ലംഘിച്ചതായി മുളന്തുരുത്തി എസ്. എച്ച്.ഒ. മനേഷ് പൗലോസി നോട് യാക്കോബായപക്ഷം പരാതിപ്പെട്ടു.
പ്രദക്ഷിണം കടന്നുപോകുമ്പോൾ 25 മിനിറ്റ് വാദ്യഘോ ഷങ്ങളടക്കം നിർത്തിവയ്ക്കണമെന്ന കരാർ ലംഘിക്കരുതെ ന്ന് പള്ളിയിലെത്തി ഓർത്ത ഡോക്‌സ് പക്ഷത്തുള്ളവരോട് എസ്.എച്ച്.ഒ. അറിയിച്ചു. ഇതേ ച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചിലർ എസ്.എച്ച്.ഒ.യെയും കൂടെയുണ്ടായിരുന്ന പോ ലീസുദ്യോഗസ്ഥനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുത്തൻ കുരിശിൽ നിന്നും കൂടുതൽ പോലീസും റൂറൽ എസ്.പി.യും രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.