
മുളന്തുരുത്തി ബ്ലോക്ക് ക്ഷീര സംഗമം കാഞ്ഞിരമറ്റം ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ആഥിദേയത്വത്തിൽ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഓഡിറ്റോറിയത്തിൽ നടന്നു.അനൂപ് ജേക്കബ് എം.എൽ.എ.ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ അധ്യക്ഷനായിരുന്നു. സിനി ആർട്ടിസ്റ്റ് സാജു നവോദയ മുഖ്യ അതിഥിയായി പങ്കെടുത്തു