മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസ് ഉൽഘാടനം ജനു 10 ന്

മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആഫീസ് പ്രവർത്തനം മുളന്തുരുത്തി വെറ്റിനറി ഹോസ്പിറ്റലിനു സമീപം സ്റ്റീഫൻസൺ കോംപ്ലക്സി ലാ ണ് ആരംഭിക്കുന്നത്. ജനു: 10 രാവിലെ 10ന് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഓഫീസ് ഉൽഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.പി.സി.സി., ഡി.സി.സി.നേതാക്കൾ സംബന്ധിക്കുന്നതാണ്.ഇത് സംബന്ധിച്ച് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ടുമാരായ പോൾ ചാമക്കാല (മുളന്തുരുത്തി), സി.ആർ.ദിലീപ് കുമാർ (ആമ്പല്ലൂർ,) ജൂലിയ ജയിംസ് (എടയ്ക്കാട്ടുവയൽ) എൻ.ആർ.ജയകുമാർ (ചോറ്റാനിക്കര) മുൻ ബ്ലോക്ക് പ്രസിഡണ്ട് വേണു മുളന്തുരുത്തി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിജോ ചാക്കോച്ചൻ, ട്രഷറർ ടി.കെ.ജോസഫ് എന്നിവർ സംബന്ധിച്ചു.