മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു വന്നിരുന്ന ജ്വല്ലറി മേക്കിംഗ് പരിശീലന പരിപാടി സമാപിച്ചു

 

 

 

കേന്ദ്ര ഗവൺമെന്റിന്റെ ഉന്നതി പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നടത്തി വന്നിരുന്ന ജ്വല്ലറി മേക്കിംഗ് പരിശീലന പരിപാടി സമാപിച്ചു. 35ഓളം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. നെറ്റിപ്പട്ടം, വിവിധ തരം മാലകൾ, വളകൾ തുടങ്ങി 30 തരം ഓർണമെന്റ്റ്സ് നിർമ്മിക്കുന്നതിൽ പരിശീലനം നേടി. . 13 ദിവസത്തെ ക്ലാസ് ഇന്ന് സമാപിച്ചു. യൂണിയൻ ബാങ്ക് Rseti യുടെ ആഭിമുഖ്യത്തിൽ വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ആണ് നടന്നു വരുന്നത്. ഫാക്കൽറ്റി ഗായത്രി ദേവി ആണ് ജ്വല്ലറി മേക്കിംഗ് പരിശീലിപ്പിച്ചത്. മാർക്കറ്റിംഗ്, ലോൺ തുടങ്ങിയ വിഷയങ്ങളിലും ക്ലാസ്സ് സംഘടിപ്പിച്ചു.