*


മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്കിൽ കോൺ ഗ്രസ് നേതാക്കൾ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎ ഫ് മുളന്തുരുത്തി പള്ളിത്താഴത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റംഗവും അർബർ ബാങ്ക് ചെയർമാനുമായ ടിസി ഷിബു ഉദ്ഘാടനം ചെയ്തു.

 

കെ പി സി സി വൈസ് പ്രസിഡന്റ്റ് വി ജെ പൗലോസ് അദ്ധ്യക്ഷനായിരുന്ന ബാങ്കിലാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ നിലവിലെ ഏഴാം വാർഡ് മെമ്പറുമായ റെഞ്ചി കുര്യൻ കൊള്ളിനിൽ ഒരേ ഭൂമി പണയപ്പെടുത്തി ജാമ്യക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗങ്ങളുടെ പേരിൽ പത്തുകോടിയോളം വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തിൽ റെഞ്ചി കുര്യനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ മുളന്തുരുത്തി പൊലീസ് കേസ് എടുത്തിട്ടുള്ളത്. ചുമട്ട് തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളുമായ ഐ എൻ ടി യൂ സി – കോൺഗ്രസ് പ്രവർത്തകരായ 13 പേരാണ് പരാതിക്കാർ. മൂന്നരപതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ 2014-19 കാ ലയളവിൽ റെഞ്ചി കുര്യൻ ഭരണ സമിതി അംഗമായിരുന്ന കാലഘട്ടത്തിൽ തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. 3 സ്ഥലങ്ങൾ ഈട് നൽകി 19 പേർക്കാണ് ലോൺ നൽകിയിരിക്കുന്നത്. ജാമ്യം നിൽക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പലരിൽ നിന്നും ഒപ്പിട്ടു വാങ്ങുകയായിരുന്നു. എന്നാൽ കുടിശ്ശികയുടെ നോട്ടീസ് ലഭിച്ചപ്പോളാണ് തങ്ങളുടെ പേരിലാ ണ് ലോണെന്നും കോൺഗ്രസ് ഭരണസമിതിയുടെ നേത്യത്വത്തിൽ തങ്ങളെ കുബളിപ്പിക്കുക യാണെന്ന് മനസ്സിലായതെന്ന് പരാതിക്കാർ പറഞ്ഞു.

 

നിലവിലെ സഹകരണ വായ്പ ചട്ടങ്ങൾ ലംഘിച്ച് നിയമ വിരുദ്ധമായാണ് പല ലോണുകളും ഈ കാലയളവിൽ ബാങ്കിൽ നി ന്ന് നൽകിയിട്ടുള്ളതെന്ന വാർത്തയാണ് പുറത്ത് വരുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സഹകരണ ബാങ്കിനെ ഭരണത്തിൻ്റെ മറവിൽ കട്ടുമുടിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്ന് എൽഡിഎഫ് ആരോപിച്ചു.

 

അടിയന്തരമായി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനി സ്ലേറ്റർ ഭരണം കൊണ്ടുവരണമെന്നും, കഴിഞ്ഞ കാലഘട്ടങ്ങളിലെ മുഴുവൻ വായ്പകളും പരിശോധിക്കണമെന്നും ജനങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമെന്ന് ഉറപ്പു വരുത്തണമെന്നും എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

 

തട്ടിപ്പിന് നേതൃത്വം നൽകിയ റെഞ്ചി കുര്യനെ കെ പി സി സി നേതൃത്വം ഇടപെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുകയാണിപ്പോഴും, കൂടാതെ തട്ടിപ്പ് സമയത്ത് ഭരണസമിതിയിലു ണ്ടായിരുന്ന ഷാജി മാധവൻ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ആയും മറ്റൊരംഗം രതീഷ് കെ ദി വാകരൻ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തുടരുകയാണ്.

 

അടിയന്തരമായി ആരോപണ വിധേയരായ ജനപ്രതിനിധികൾ തൽസ്ഥാനങ്ങൾ രാജിവെച്ച് ഒഴി യണമെന്നും അല്ലാത്ത പക്ഷം ബാങ്കിന്റെയും തദ്ദേശഭരണ സ്ഥാ പനങ്ങളുടെ പ്രവർത്തനം സ്തംഭി പ്പിക്കുന്ന നിലയിലേക്ക് സമരം മാറുമെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.

 

എൽ ഡി എഫ് കൺവീനർ ടോമി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, സി പി ഐ ലോക്കൽ സെക്രട്ടറി ഒ എ മണി, ആർ ജെ ഡി ജില്ലാ സെക്രട്ടറി പി വി ദുർഗ്ഗാപ്രസാദ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം വൈസ് ചെയർമാൻ പി പി ജോൺസ്, മണ്ഡലം പ്രസിഡൻ്റ് ജിബി എലിയാസ്, സി പി ഐ എം ലോക്കൽ കമ്മി റ്റിയംഗം കെ എ ജോഷി, വി കെ വേണു കെ സി മണി എന്നിവർ സംസാരിച്ചു.