മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാമത് ജന്മവാർഷിക ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അരയൻ കാവ് രാജീവ് ഭവനിൽ സംഘടിപ്പിച്ചു.ഇന്ദിരാജി യുടെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ജല ജാമണിയപ്പൻ പ്രസംഗിച്ചു.പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു.