**
കാഞ്ഞിരമറ്റം: അധ്യാപക ദിനത്തിൽ മികവിന്റെ അംഗീകാരവുമായി തിളങ്ങുന്ന ഒരു വിദ്യാലയമായി മാറിയിരിക്കുന്നു സെൻ്റ്. ഇഗ്നേഷ്യസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ . മുൻ വർഷങ്ങളിലും മികച്ച അധ്യാപകർക്കുള്ള അവാർഡ് ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ വർഷം രവീന്ദ്രനാഥ ടാഗോർ പീസ് ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ സംസ്ഥാന അദ്ധ്യാപക പുരസ്കാരവും, സംസ്ഥാന വിദ്യാലയ പുരസ്കാരവും ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്കൂളിന് ലഭിച്ചത് ഒരു നാടിനു തന്നെ അഭിമാനമായി മാറുന്നു.അധ്യാപക ദിനമായ സെപ്റ്റംബർ 5 ആം തിയതി തിരുവനന്തപുരം ymca അംഗണത്തിൽ വച്ചു നടന്ന ചടങ്ങിൽ ബഹു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി. ശ്രീമതി. ചിഞ്ചു റാണി ചടങ്ങ് ഉൽഘാടനം ചെയ്തു. എം. വിൻസെന്റ് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രേശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ശ്രീ. ജോർജ് ഓണക്കൂർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
1800 ഓളം വിദ്യാർഥികൾ പഠിക്കുന്ന ആമ്പല്ലൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയമായ സെൻറ് ഇഗ്നേഷ്യസ് സ്കൂളിന് എഴുപത്തഞ്ചിലധികം വർഷത്തെ ചരിത്രം പറയാനുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ ഒരുപിടി വിദ്യാർഥികളെ വാർത്തെടുക്കാൻ സ്കൂളിന് എന്നും കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സ്കൂളിന് മികച്ച പ്രധാന അധ്യാപിക, മികച്ച അധ്യാപകൻ, മികച്ച പി.ടി.എ എന്നീ അവാർഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.
ശ്രീമതി പ്രീമ.എം. പോൾ
24 വർഷം ഫിസിക്സ് അധ്യാപികയായും മൂന്നുവർഷം സ്കൂൾ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപന ജീവിതത്തിന്റെ നാൾവഴികളിൽ സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻ ആയും സ്കൂൾ ജെ എസ് ഐ ടി സി എന്ന നിലയിലും സേവനം അനുഷ്ഠിച്ചു . രണ്ട് വർഷക്കാലം ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും തന്റെ ഔദ്യോഗിക കാലഘട്ടം പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രധാന അധ്യാപിക എന്ന നിലയിൽ മികവാർത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. തുടർച്ചയായി രണ്ടുവർഷ കാലവും 100% വിജയവും 25% കുട്ടികൾക്കും ഫുൾ എ പ്ലസ് നേരിടുന്നതിനും സാധിച്ചു. സംസ്ഥാന കലോത്സവ വേദിയിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ദേശസ്നേഹത്തിനും ഉതകുന്ന നിരവധി പ്രോഗ്രാമുകൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുവാൻ സാധിച്ചതാണ് അവാർഡിനായി പരിഗണിച്ചത്.
നോബി വർഗീസ്
1997 ൽ സർവീസിൽ പ്രേവേശിച്ച് 27 വർഷം vhse വിഭാഗത്തിൽ
ഫീൽഡ് ടെക്‌നിഷ്യൻ എയർ കണ്ടിഷൻ കോഴ്സിൽ അധ്യാപകനായി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫീൽഡ് ടെക്‌നിഷ്യൻ എയർ കണ്ടിഷൻ കോഴ്സ് പഠിപ്പിക്കുന്ന ഏക വിദ്യാലയമാണ് ഇതു. ഹയർ സെക്കന്ററി വിദ്യാഭാസത്തിനോടൊപ്പം തൊഴിലും കൂടി പഠിപ്പിക്കുകയും സാങ്കേതിക പരിജ്ഞാന രംഗത്ത് നൂതന ആശയങ്ങൾ വിഭാവനം ചെയുന്ന നിരവധി പ്രേവർത്തനങ്ങൾക്ക് നേതൃതുവും നൽകിയിട്ടുണ്ട്. ഈ കാലയളവിൽ NSS പ്രോഗ്രാം ഓഫീസർ, ടൂറിസം ക്ലബ് ടീച്ചർ കോഡിനേറ്റർ, ഡിസ്ട്രിക്ട് ടീച്ചർ കോഡിനേറ്റർ, 2016 മുതൽ സ്റ്റുഡന്റ് പോലീസ് കേടറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ, എന്നീ പദവികൾ വഹിക്കുന്നു.നിർദ്ദനയായ വിദ്യാർത്ഥിക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകിയതിന് എറണാകുളം റൂറൽ ജില്ല പോലീസിന്റെ ബഹുമതി ലഭിച്ചിരുന്നു.2023 ഇൽ DR. APJ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ
” BEST TEACHER AWARD”ലഭിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കഥയെഴുതി നിർമ്മിച്ച കൂട്ടുകാരൻ എന്ന ലഘു ചിത്രം ശ്രെദ്ധയാ കർഷിക്കുകയും സംസ്ഥാന എക്സ്സൈസ് വകുപ്പ് ആ ഷോർട് ഫിലിം ഏറ്റെടുക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കിൽ ഷെയർ പ്രൊജക്റ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഫീൽഡ് ടെക്‌നിഷ്യൻ എയർ കണ്ടിഷൻ കോഴ്സിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടപ്പാക്കിയ ഓട്ടോമാറ്റിക് ഹൈജിനിക് യൂറിനൽ പ്രൊജക്റ്റ് , സാമൂഹിക പ്രേതബദ്ധതയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്.
പി റ്റി എ
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടെ സമഗ്ര വികസനത്തിനു നേതൃതുവും നൽകുക വഴി ശ്രദ്ധേയവും വേറിട്ടതുമായ പ്രവർത്തനങ്ങളിലൂടെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി വിദ്യാലയമായ സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ അവിശ്രമം പ്രയത്നിക്കുന്ന സ്കൂൾ പി ടി എ ക്കുസംസ്ഥാന വിദ്യാലയ സേവന പുരസ്കാരത്തിനും അർഹരായി. PTA പ്രസിഡന്റ് K A റഫീഖ് ഇന്റെ നേതൃത്ത്തിൽ
പി റ്റി എ കമ്മിറ്റി അവാർഡ് ഏറ്റു വാങ്ങി