Reading:മൂവാറ്റുപുഴയാറിലേക്ക് മലിനജലം പുറന്തള്ളൽ; സി പി എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 17ന് കെ പി പി എല്ലിലെക്ക് ജനപങ്കാളിത്തത്തോടെ മാർച്ചും ധർണ്ണയും നടത്തും.
മൂവാറ്റുപുഴയാറിലേക്ക് മലിനജലം പുറന്തള്ളൽ; സി പി എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 17ന് കെ പി പി എല്ലിലെക്ക് ജനപങ്കാളിത്തത്തോടെ മാർച്ചും ധർണ്ണയും നടത്തും.
മൂവാറ്റുപുഴയാറിലേക്ക് രൂക്ഷമായ രീതിയിൽ മലിനജലം പുറന്തള്ളുന്ന വെള്ളൂർ കെ പി പി എൽ കമ്പനി അധികൃതരുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 17ന് കെ പി പി എല്ലിലെക്ക് ജനപങ്കാളിത്തത്തോടെ മാർച്ചും ധർണ്ണയും നടത്തും. കമ്പനിക്ക് മുന്നിൽ നടക്കുന്ന ധർണ്ണാ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. രൂക്ഷമായ മലിനീകരണം മൂലം വൈക്കത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളെ നേരിട്ടും മൂവാറ്റുപുഴയാറിലെ വിവിധ കുടിവെള്ള പദ്ധതികളെയടക്കം ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആരോഗ്യത്തിന് മലിനജലം ഏറെ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്ലാൻ്റിന് ആഴം കൂട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയുകയും ശുദ്ധീകരണ പ്രവർത്തനംകാര്യക്ഷമമാക്കണമെന്നും ഉന്നയിച്ചാണ് പ്രക്ഷേഭ പരിപാടിക്ക് തുടക്കം കുറിക്കുന്നതെന്ന് സമരസമിതി ചെയർമാൻ കെ.ശെൽവരാജ്, കൺവീനർ ഡോ.സി.എം കുസുമൻ വൈസ് ചെയർമാൻ വി.ടി പ്രതാപൻ ജോയിൻ്റ് കൺവീനർമാരായ പി.വി ഹരിക്കുട്ടൻ, കെ.കെ രമേശൻ, കെ.എസ് വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.