കഴിഞ്ഞ 9 വർഷക്കാലമായി മൈലൂരിലും സമീപപ്രദേശങ്ങളിയും ജീവകാരുണ്യ പ്രവർത്തനങ്ങളും, ആംബുലൻസ് സർവ്വീസും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന മൈലൂർ ടീം ചാരിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട്സ്വരൂപിക്കുന്നതിനായി മൈലൂർ കവലയിൽ ആരംഭിച്ച ടീം കഫേ ബേക്കറി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടീം ചാരിറ്റി പ്രസിഡന്റ് അജ്നാസ് മായ്ക്കനാട്ട് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ആദ്യവിൽപന നിർവ്വഹിച്ചു. വാർഡ്മെമ്പർ കെ കെ ഹുസൈൻ, പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഇഞ്ചൂർ സെന്റ് ആന്റണീ സ്ചർച്ച് വികാരി ഫാ. ജോസഫ് നെടുംമ്പുറം, അബറാർ ജുമാമസ്ജിദ് ഇമാം നിസാർ ബാഖവി, മൈലൂർ ജുമാമസ്ജിദ് ഇമാം മുഹമ്മദാലി ബാഖവി, അബ്റാർ ജുമാമസ്ജിദ് പ്രസിഡന്റ് ജബ്ബാർ ചിറ്റേത്തുകുടി, ടീം കഫേ കോർഡിനേറ്റർ റിയാസ് കൊടുത്താപ്പിള്ളിൽ, ആഷിക് പാലിയത്ത്, എം എ ഷിയാസ് എന്നിവർ പ്രസംഗിച്ചു.