.
ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെയും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൻ്റെയും ആചരണം നെട്ടിശ്ശേരിയിൽ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൻ്റെ ഭാഗമായി ലളിതമായ ചടങ്ങുകളോടെ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് തുടക്കം കുറിച്ചത്.
യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി പതാക ഉയർത്തുകയും, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതി നിലനിർത്തുവാൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. കെ.കെ.ജെയ്ക്കോ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണർത്താൻ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യവും കൂടി മഹാത്മ ഗാന്ധിയിലൂടെ പിറവിയെടുത്തത് ഇന്നും പ്രസക്തിയുള്ളതാണ് ജെൻസൻ ജോസ് കാക്കശ്ശേരി പ്രസ്താവിച്ചു.
ഇൻകാസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രൻ മുഖ്യാതിഥിയായി. ലിയോ രാജൻ, യു.വിജയൻ, എച്ച്.ഉദയകുമാർ, ടി.ശ്രീധരൻ, കെ.കെ.ജോർജ്ജ്, നിധിൻ ജോസ്, സി.ജെ.രാജേഷ്, പ്രിൻസ് വർഗ്ഗീസ്, സി.പഴനിമല, ജെയ്ജോ ജോയ്, സിൻ്റ സോജൻ, മരീന ജോർജ്ജ്, കൃഷ്ണപ്രസാദ്, മഹേഷ്.സി.നായർ, രോഹിത്ത് നന്ദൻ, ബോബൻ മഞ്ഞില എന്നിവർ നേതൃത്വം നൽകി.