രാജ് കാഞ്ഞിരമറ്റത്തിന് കേരള നിയമസഭാ ഭരണഭാഷാ പുരസ്ക്കാരം ലഭിച്ചു. തുടർച്ചയായി നാലാം പ്രാവശ്യമാണ് കേരള നിയമസഭാ ഭരണഭാഷാ പുരസ്ക്കാരം രാജ്’ കാഞ്ഞിരമറ്റത്തിന് ലഭിക്കുന്നത്..ആദ്യസമാഹാരം അബോധങ്ങളിൽ ഗുൽമോഹർ പൂക്കുമ്പോൾ എന്ന കഥാസമാഹാരമാണ്. തിക്കുറിശി അവാർഡ് ,സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സുരേന്ദ്രൻ സ്മാരക അവാർഡ് എന്നിവയും രാജ് കാഞ്ഞിരമറ്റത്തിന് ലഭിച്ചിട്ടുണ്ട്. കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റായി ജോലി ചെയ്തുവരുന്ന രാജ് 1991 മുതൽ ആഴ്ചപ്പതിപ്പുകളിൽ ആനുകാലിക കഥകൾ എഴുതാറുണ്ട്‌. പഴയ വീട്, വഴിപ്പൂക്കൾ, തീ പിടിച്ച ചില നിമിഷങ്ങൾ തുടങ്ങിയ കഥകൾ ഏറെ പ്രശംസകൾ പിടിച്ചുപറ്റി.കൂടാതെ ആകാശവാണിയിലൂടെ രാജിൻ്റെ കഥകളും ലളിതഗാനങ്ങളും വന്നിട്ടുണ്ട്. 68 ൽ അധികം ആൽബങ്ങൾക്ക് പാട്ടും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി 2010 ൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 കഥാകൃത്തുക്കളിൽ ഒരാൾ രാജ് ആണ്.. കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് ഹൈസ്കൂൾ ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യസം നേടി, കാഞ്ഞിരമറ്റം കൂട്ടേക്കാവിനു സമീപം താമസം ഭാര്യ. സ്മിത, മക്കൾ: ശ്രേയരാജ്, ശ്രാവൺ രാജ്.