രോഗീ ബന്ധു സംഗമവും പാലിയേറ്റീവ് ദിനാഘോഷവും, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംയുക്തമായി കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പാലിയേറ്റീവ് ദിനാഘോഷവും രോഗീ ബന്ധു സംഗമവും സംലടിപ്പിച്ചു

രോഗീ ബന്ധു സംഗമവും പാലിയേറ്റീവ് ദിനാഘോഷവും, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംയുക്തമായി കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പാലിയേറ്റീവ് ദിനാഘോഷവും രോഗീ ബന്ധു സംഗമവും സംലടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നടൻ രമേഷ് പിഷാരടി ഉദ്ഘാടനം നിർവഹിച്ചു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത് സ്വാഗതം ആശംസിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ശ്രീജ ഉപഹാര സമർപ്പണം നടത്തി. പാലിയേറ്റീവ് ജീവനക്കാരെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി കെ.പൗലൂസും, മുതിർന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ജില്ലാ പഞ്ചായത്തംഗം ബിനി ഷാജിയും നിർവഹിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൂബൻ ജോൺ, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജയിംസ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല സത്യൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിൻസി, അംഗങ്ങളായ നിഷബാബു, കെ.എ.ജോഷി, സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, എൻ.ടി.രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളു നടന്നും