കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റ് അബ്ദുൽസലാം ഇടവട്ടം ദേശീയ പതാക ഉയർത്തി. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാമും അൽഫരീയ അറബി കോളേജ് പ്രിൻസിപ്പലുമായ കല്ലൂർ സുബൈർ ബാഖവി റിപ്പബ്ലിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറി ഷിഹാബ് കോട്ടയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി കാഞ്ഞിരമറ്റം പള്ളി അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവി ജാബർ ഫൈസി ലത്തീഫ് ദാരിമി ഹുസൈൻ ദാരിമി തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു അൽ ഫരീദിയ അറബി കോളേജ് മുത്തഅല്ലിമീങ്ങൾ ദാറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ മഹല്ല് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു