ആമ്പല്ലൂർ : റിയാസ് ചികിത്സാ സഹായനിധിക്ക് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ചു. പി കെ നസീർ അധ്യക്ഷനായ യോഗത്തിൽ പിറവം എംഎൽഎ അനൂപ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു മരങ്ങോലി മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു സജീവ് അരയങ്കാവ് ടൌൺ ജുമാ മസ്ജിദ് ചീഫ് ഇമാം മെയ്‌തീൻ ശിഹാബ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ ക്യാൻസർ രോഗബാധിതനും നിർധന കുടുംബവുമായ റിയാസിന് രണ്ട് ചെറിയ കുട്ടികളാണ് ഉള്ളത് സ്വന്തമായി അടച്ചുറപ്പുള്ള വീടോ സാമ്പത്തിക ഭദ്രതയും ഇല്ലാത്ത റിയാസിന്റെ ചികിത്സയ്ക്കായി വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട് ഇതിനായി അരയങ്കാവ് ഹിദായത്തുൽ ഇസ്ലാം ടൗൺ മഹൽ ജമായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമിതിയുടെ രൂപീകരണം നടത്തുകയും കമ്മറ്റിയുടെ ചെയർമാനായി പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബിനെ ജനകീയ സമിതി ഏകകണ്ഠമായി തിരഞ്ഞെടുത്തു സാമൂഹിക സാംസ്കാരിക , രാഷ്ട്രീയ മേഖലയിലെ വിവിധ ജനപ്രതിനിധികളും നേതാക്കന്മാരും പങ്കെടുത്ത യോഗത്തിൽസാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ ആശംസകൾ അറിയിച്ചു..