റേഷൻ കടകൾ കാലിയാക്കിയ സംസ്ഥാന സർക്കാരിൻ്റെ വികലമായ ഭരണത്തിനെതിരെ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിലെ റേഷൻ കടയ്ക്കു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ ജോസഫ് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.എസ്.രാധാകൃഷ്ണൻ ,സലിം അലി, ലീലാ ഗോപാലൻ, ജലജ മണിയപ്പൻ, വൈക്കം നസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, അനു വർഗീസ് പി.സി.മോഹനൻ,സുജാബ് കോട്ടയിൽ എന്നിവർ സംസാരിച്ചു.