ആമ്പല്ലൂർ പഞ്ചായത്തിലെ റെ സിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാർച്ച് 30ന് നടക്കുന്ന ലഹരി വിരുദ്ധ റാലിക്കും സദസ്സിനും മുന്നോടിയായി ആമ്പല്ലൂർ സുരഭി റസിഡൻസ് അസോസിയേഷൻ ലഹരിവിരുദ്ധ സന്ദേശ യാത്രയും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ആമ്പല്ലൂർ ചേമ്പാലമുക്കിൽ നിന്ന് ആരംഭിച്ച കത്തിച്ച മെഴുക് തിരികളുമായുള്ള സന്ദേശയാത്ര ആമ്പല്ലൂർ സ്നേഹാരാമത്തിൽ സമാപിച്ചു. സുരഭി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ എ മുകുന്ദൻ അധ്യക്ഷത വഹിക്കുകയും മാലിന്യമുക്തപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ജേക്കബ് ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർമാരും അസോസിയേഷൻ രക്ഷാധികാരികളുമായ ശ്രീമതി ബീനാ മുകുന്ദൻ ,ശ്രീമതി അസീന ഷാമൽ,എന്നിവർ ചേർന്ന് തിരി തെളിച്ചു.എഡ്രാക്ക് മേഖലാ സെക്രട്ടറി ശ്രീ ടി ആർ ഗോവിന്ദൻ ,മേഖല വൈസ് പ്രസിഡന്റ് ശ്രീ പ്രശാന്ത് പ്രഹ്ലാദ് ,കൈരവം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ എം ഉണ്ണികൃഷ്ണൻ ,സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സിജു എം ജോസ് എന്നിവർ പ്രസംഗിച്ചു. ശ്രീമതി ജീവൽശ്രീ നന്ദി പ്രകാശിപ്പിച്ചു.വൈകീട്ട് 6.45 ന് ആരംഭിച്ച സന്ദേശയാത്ര 7.45 ന് സമാപിച്ചു .