സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ സപ്പോർട്ടിങ് ഏജൻസിയായ മുളന്തുരുത്തി സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോണ്മെന്റ് സൊസൈറ്റി വഴി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം എം എൽ എ അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ റീസ് പുത്തൻവീടൻ അധ്യക്ഷത വഹിച്ചു. SPIARDS വൈസ് ചെയർ പേഴ്സൺ ഇന്ദിര നായർ പദ്ധതി വിശദീകരണം നടത്തുകയും, SPIARDS വോളന്റീർ ട്രെയിനർ വിഷ്ണു ഉല്ലാസ് വിദ്യാർഥികൾക്കുള്ള ക്ലാസ്സ് എടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ ആർ ജയകുമാർ, പോൾ വർഗീസ് , ബിജു തോമസ്, മറിയാമ്മ ബെന്നി ഗ്രാമപഞ്ചായത്ത് അംഗം ലിജോ ജോർജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ഹരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസ്തുത യോഗത്തിൽ സൊസൈറ്റി സെക്രട്ടറി സൈബ താജുദീൻ സ്വാഗതവും ട്രഷർ നാസർ നന്ദിയും രേഖപ്പെടുത്തി.