ലീഡർ കെ.കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു

_______________________________________

ലീഡർ കെ.കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് രാജീവ് ഭവനിൽ സംഘടിപ്പിച്ചു.ലീഡറുടെഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി അനുസ്മരണ പ്രസംഗം നടത്തി, പുഷ്പാർച്ചന, അനുസ്മരണം എന്നിവ ആമ്പല്ലുർ പഞ്ചായത്തിലെ വിവിധ വാർഡുകളിലും നടന്നു.