.


2024 നവംബർ 15 ന് ബഹു: MLA മോൻസ് ജോസഫ് ഉത്ഘാടനം നിർവഹിച്ചു.ബഹു: പഞ്ചായത്ത് പ്രസി ശ്രീമതി മറിയാമ്മ ബെന്നി അധ്യക്ഷ ആയിരിന്നു


മുളന്തുരുത്തി: ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് മുളന്തുരുത്തി ലോട്ടസ്ഐ ഹോസ്‌പിറ്റൽ & ഇൻസ്റ്റിട്യൂട്ട് വെൽകെയർ നേഴ്‌സിങ് കോളേജിന്റെയും, മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെയും സഹകരണത്തോടുകൂടി മുളന്തുരുത്തി ടൗണിൽ “ബോധവാർക്കരണപദയാത്ര” സംഘടിപ്പിച്ചു. ഇതേത്തുടർന്ന് ലോട്ടസ് ഐ ഹോസ്‌പിറ്റൽ & ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് നടന്ന “പ്രമേഹവും നേത്രരോഗങ്ങളും” എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാർ ബഹു. ശ്രീ. മോൻസ് ജോസഫ് MLA ഔദ്യോഗികമായി ഉൽഘാടനം നിർവഹിച്ചു.

 

മുളന്തുരുത്തി പഞ്ചായത്ത് പ്രസി. ശ്രീമതി. മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ഡോ. ബിനു C. ബാബു പ്രമേഹസംബന്ധമായ രോഗങ്ങളും അതിനുള്ള പ്രതിവിധിയെക്കുറിച്ചും വിശദമായി ബോധവൽക്കരണം നടത്തി. പ്രമേഹം ബാധിച്ചവർക്ക് നേത്ര സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ലോട്ടസ് ഐ ഹോസ്‌പിറ്റൽ & ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ വെട്രിയോ സർജൻ ഡോക്‌ടർ ബേസിൽ ജോർജ്, ഡോക്‌ടർ സുനിത M കുര്യാക്കോസ് എന്നിവർ ക്ലാസ് നയിച്ചു. ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീ ഉല്ലാസ് ജി, വെൽകെയർ കോളേജ് ഓഫ് നഴ്‌സിംഗ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി. ഷിത്തു സെബാസ്റ്റ്യൻ, ലോട്ടസ് ഐ ഹോസ്‌പിറ്റൽ & ഇൻസ്റ്റിറ്റിയൂട്ടിലെ പബ്ലിക് റിലേഷൻസ് മാനേജർ ശ്രീ . റിജോയ് ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.