വഖഫ് ബോർഡ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കണയന്നൂർ താലൂക്ക് പോസ്റ്റ് ഓഫീസിനുമുന്നിൽ  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

 

 

വഖഫ് ബോർഡ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കണയന്നൂർ താലൂക്ക് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ. കണയന്നൂർ താലൂക്ക് പ്രസിഡണ്ട് അബ്ദു ലത്തീഫ് ബദരി അധ്യക്ഷത വഹിച്ചു. കാഞ്ഞിരമറ്റം മേഖലാ പ്രസിഡണ്ട് അൻസാരി മൗലവി ദുആ ചെയ്തു. കണയന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി അബ്ദുർറഷീദ് ബാഖവി സ്വാഗതം ആശംസിച്ചു. KMYF സംസ്ഥാന സമതി അംഗം അഹമ്മദ് കുട്ടി റഷാദി ഉദ്ഘാടനം ചെയ്തു പാലക്കമുഗൾ ചീഫ് ഇമാം നദീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻറ് പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു .കൊച്ചിൻ മേഖല സെക്രട്ടറി മുഹമ്മദ് ബാഖവി നന്ദി പറഞ്ഞു.