വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന ഭരണഘടന-വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത് ആയിരങ്ങൾ. ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തിൽ ജിഫ്രി മുത്തുക്കോയതങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീൽ അൽബുഖാരി തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.