വനിതദിനതോടനുബന്ധിച്ചു PRA അസോസിയേഷനിലെ വനിതകൾ ആദരിച്ചു

2026- March8 -അന്താരാഷ്ട്ര വനിതദിനതോടനുബന്ധിച്ചു PRA അസോസിയേഷനിലെ വനിതകൾ ആദരിക്കപ്പെട്ടു.ആമ്പല്ലൂർ പഞ്ചായത്തിലെ പ്ലാപ്പിള്ളി റെസിഡൻസ് അസോസിയേഷനിലെ പല മേഖലകളിൽ ജോലിചെയ്യുന്ന വനിതകളും, വീട്ടമ്മമാരും ചേർന്ന് സ്ത്രീകളുടെ മാനസിക ശരീരിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു വർഷമായി നടത്തിക്കൊണ്ടുവരുന്ന zumba ടീമിലെ വനിതകളാണ് ആദരിക്കപ്പെട്ടത്.

അസോസിയേഷന്റെ അംഗീകാരത്തോടെ 2025 ഫെബ്രുവരിയിൽ തുടക്കം കുറിച്ച zumba,ഒരു വർഷം തികഞ്ഞ വേളയിൽ പ്രസിഡന്റ് ബെന്നിവേഴപ്പറമ്പിലിന്റെ അധ്യക്ഷതയിൽആയിരുന്നു ആദരവ്. തുടർന്ന് പ്രസിഡന്റ് ബെന്നിവേഴപ്പറമ്പിൽ ജോയിന്റ് സെക്രട്ടറി സന്ദീപ്, ഖജാൻജി ശ്രീകുമാർ, ആമ്പല്ലൂർ എഡ്രാക്ക് ലെ PRA അംഗം ജയ മടത്തേത്, എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ചുള്ളിപ്പറമ്പിൽ. Zumba കോർഡിനേറ്ററും, സിനിയാർട്ടിസ്റ്റുമായ ജിതസുജിത്, zumba പ്രസിഡന്റ്‌ മായ സനൽ,വൈസ് പ്രസിഡന്റ്‌ അജിത അജിത്‌ ഖജാൻജി ഷീജ സതീശൻ,എന്നിവർ സംസാരിച്ചു.