വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ ,ബിന്ദു കൃഷ്ണ തുടങ്ങിയവരെ താമസ സ്ഥലത്ത് കടന്നു ചെന്ന് അപമാനിച്ച പോലീസിൻ്റെ നടപടിയിൽ മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റി പ്രതിക്ഷേധിച്ചു.സ്ത്രീത്വത്തെ പോലും അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു അരയൻ കാവിൽ നടന്ന പ്രതിഷേധത്തിൽ. സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ, മണ്ഡലം പ്രസിഡണ്ട് അനുവർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോഹിനി രവി എന്നിവർ നേതൃത്വം നൽകി.